ആധാർ കാർഡ് സൗജന്യ സേവനം സെപ്റ്റംബർ 30 വരെ!

ആധാർ കാർഡിലെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാൻ 10 വർഷം കൂടുമ്പോൾ ഉപയോക്താക്കൾ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം. ആധാർ കാർഡ് വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള അവസരവും അധികൃതർ ഒരുക്കിയിട്ടുണ്ട്. 2023 ജൂൺ 14 വരെയായിരുന്നു നേരത്തെ സൗജന്യ അപ്‌ഡേഷൻ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് സെപ്റ്റംബർ 30 വരെ നീട്ടുകയുണ്ടായി. മൈ ആധാർ എന്ന പോർട്ടൽ വഴി മാത്രമാണ് സൗജന്യ സേവനം.