സപ്ലൈകോ ഷോപ്പുകളിൽ അവശ്യസാധനം ഉറപ്പുവരുത്തും

സപ്ലൈകോ ഷോപ്പുകളിൽ അവശ്യ സാധനങ്ങൾ ഉറപ്പ് വരുത്തുമെന്ന്‌ ഭക്ഷ്യ വകുപ്പ്‌. സബ്‌സിഡി സാധനങ്ങളായ കടല, മുളക്‌, വൻപയർ എന്നിവയുടെ സ്‌റ്റോക്കിൽ ആണ്‌ കുറവുള്ളത്‌. സാധനങ്ങളുടെ ലഭ്യത കുറവും ഉയർന്ന വിലയുമാണ്‌ ഇവയുടെ ദൗർലഭ്യത്തിന് കാരണം.

ഓണത്തിനോട് അനുബന്ധിച്ച്‌ കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന്‌ കൂടുതൽ അളവിൽ സാധനങ്ങൾ എത്തിക്കാൻ ഭക്ഷ്യ വകുപ്പ്‌ നടപടി എടുത്തിട്ടുണ്ട്‌. മൊത്ത വിതരണക്കാർ ഇവ എത്തിക്കാമെന്ന്‌ ഉറപ്പും നൽകിയിട്ടുണ്ട്‌.

ഓണക്കിറ്റുകൾ ഒരുക്കാൻ ആരംഭിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വിഭവങ്ങൾ കിറ്റിൽ ഉണ്ടാകും. എല്ലാ വിഭാഗം കാർഡുകാർക്കും കിറ്റ്‌ നൽകണമോ എന്ന കാര്യത്തിൽ തീരുമാനമായില്ല.