63ാമത് ഗ്രാമിപുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.
ലോസ് ആഞ്ചൽസ്: 63ാമത് ഗ്രാമിപുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. ലോസ് ആഞ്ചൽസിൽ വച്ചാണ് ഗ്രാമി പുരസ്കാരപ്രഖ്യാപനം നടന്നത്.
ചരിത്രം കുറിച്ച് പോപ് ഗായിക ബിയോണ്‍സ്. കരിയറിലെ 28-ാമത് ഗ്രാമി സ്വന്തമാക്കിയാണ് ബിയോണ്‍സ് ചരിത്രം കുറിച്ചിരിക്കുന്നത്. ഇതോടെ പിന്നിലാക്കിയത് അലിസണ് ക്രോസിന്റെ റെക്കോര്‍ഡാണ്.
മൂന്ന് പ്രധാന പുരസ്കാരങ്ങള്‍ നേടി മേഗന് തീ സ്റ്റാലിയണ്‍ പുരസ്കാര ദിനത്തില്‍ തുടക്കത്തില്‍ തന്നെ തിളങ്ങി. ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ്, ബെസ്റ്റ് റാപ്പ് സോംഗ്, ബെസ്റ്റ് റാപ്പ് പെര്‍ഫോമന്‍സ് എന്നിവയാണ് മേഗന് സ്വന്തമാക്കിയത്. സാവേജിലൂടെയാണ് മൂന്ന് അവാര്‍ഡുകളും മേഗനെ തേടിയെത്തിയത്.
ബെസ്റ്റ് പോപ് സോളോ പെർഫോമൻസ് വിഭാഗത്തിൽ ഹാരി സ്റ്റൈൽസ് പുരസ്കാരം നേടി. ‘വാട്ടർമെലൻ ഷുഗർ’ എന്ന ആൽബത്തിനാണ് ഹാരിയുടെ പുരസ്കാരനേട്ടം. മേഗൻ ദീ സ്റ്റാലിയൻ ആണ് ബെസ്റ്റ് ന്യൂ ആർട്ടിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വർഷം കോവിഡ് ബാധിച്ചു മരിച്ച അമേരിക്കൻ സംഗീതജ്ഞൻ ജോൺ പ്രിൻ അവസാനമായൊരുക്കിയ ആൽബവും ഗ്രാമി നേടി. മരണാനന്തര ബഹുമതിയായാണ് ജോണിനെ പുരസ്കാരം തേടിയെത്തിയത്. പതിനെട്ടാം വയസ്സിൽ 5 ഗ്രാമി പുരസ്കാരങ്ങൾ സ്വന്തമാക്കി കഴിഞ്ഞ വർഷത്തെ ഗ്രാമി വേദിയില്‍ തിളങ്ങിയ ബില്ലി ഐലിഷ് ഇത്തവണയും നേട്ടം കൊയ്തു. ഗായികയുടെ ‘നോ ടൈം ടു ഡൈ’ എന്ന ആൽബത്തിനാണ് പുരസ്കാരം.
മികച്ച പോപ്പ് ഡ്യുവോ / ഗ്രൂപ്പ് പെർഫോമൻസ് വിഭാഗത്തിൽ ലേഡി ഗാഗയ്ക്കും അരിയാനാ ഗ്രാന്‍ഡെയ്ക്കും പുരസ്കാരനേട്ടം. ഇരുവരും ചേർന്നൊരുക്കിയ ‘റെയിൻ ഓൺ മി’ എന്ന ആൽബമാണ് ഗ്രാമി നേടിയത്. പോപ് കൺട്രി ആൽബം വിഭാഗത്തിൽ മിറാൻഡ ലാംബേർട്ടിന്റെ വൈൽഡ് കാർഡ് പുരസ്കാരം സ്വന്തമാക്കി. ‘ദ് ന്യൂ അബ്നോർമൽ’ മികച്ച റോക്ക് ആൽബമായി തിരഞ്ഞെടുക്കപ്പെട്ടു. ട്രെഡീഷനൽ പോപ് വോക്കൽ ആൽബം വിഭാഗത്തിൽ ജെയിംസ് ടെയ്ലറിന്റെ അമേരിക്കന്‍ സ്റ്റാൻഡേർഡ് പുരസ്കാരം സ്വന്തമാക്കി. ചിൽഡ്രൻസ് മ്യൂസിക് ആൽബം വിഭാഗത്തിൽ ജൊവാനി ലീഡ്സ് ഗ്രാമി നേടി. ‘ഓൾ ദ് ലേഡീസി’നാണ് പുരസ്കാരം. ഗ്ലോബൽ മ്യൂസിക് ആൽബമായി ബർണ ബോയ്യുടെ ‘ട്വൈസ് ആസ് ടോൾ’ തിരഞ്ഞെടുക്കപ്പെട്ടു. ഗില്ലിയൻ വെൽച്ചിന്റെയും ഡേവിഡ് റോളിങ്ങിന്റെയും ‘ഓൾ ദ് ഗുഡ് ടൈംസാ’ണ് മികച്ച ഫോക്ക് ആൽബം. സാറാ ജാറോസിന്റെ ‘വേൾഡ് ഓൺ ദ് ഗ്രൗണ്ട്’ മികച്ച അമേരിക്കാന ആൽബമായും ഗ്രാമിയിൽ തിളങ്ങി
പ്രഖ്യാപനം ജനുവരിയിൽ നടത്താന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.