ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകക്കേസിലെ അന്തിമവാദം ഇന്ന് നടക്കും.
ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകക്കേസിലെ അന്തിമവാദം ഇന്ന് നടക്കും. പത്താൻ ഷെയ്ക്ക് എന്നയാളാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രതി അസഫാക്ക് ആലത്തിൻ്റെ നിലപാട്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന തന്നെ പോലീസ് പ്രതിയാക്കി എന്നും പ്രതി ആരോപിക്കുന്നു. ഇയാൾക്കെതിരെ ഗൗരവസഭാവമുള്ള 16 വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.
അസഫാക് ആലം നേരത്തെയും പീഡനക്കേസിൽ പ്രതിയാണ്. 2018ൽ ഇയാളെ ഗാസിപൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇയാൾ ജയിലിലായിരുന്നു. ഡൽഹിയിൽ ഒരു മാസം തടവിൽ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.