പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയതിനു പിന്നാലെ വീട്ടുകാർക്കൊപ്പം നഗരത്തില്‍ എത്തിയ പെൺകുട്ടിക്ക് കാറിടിച്ച്‌ ദാരുണാന്ത്യം .

ചന്തക്കവലയില്‍ റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ കാറിടിച്ച്‌ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. തോട്ടയ്ക്കാട് ഇരവുചിറ സ്വദേശി അബിതയാണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം.

പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയതിനു പിന്നാലെ വീട്ടുകാർക്കൊപ്പം നഗരത്തില്‍ എത്തിയതായിരുന്നു കുട്ടി. അബിതയ്ക്കൊപ്പമുണ്ടായിരുന്ന അമ്മ നിഷയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.