മലയോരത്തെ കർഷകന്റെ മരണത്തിനുത്തരവാദി സംസ്ഥാന സർക്കാർ
:അഡ്വ സജീവ് ജോസഫ്

ഇരിട്ടി :അയ്യൻകുന്ന് പഞ്ചായത്തിലെ മുടിക്കയത്ത് കർഷകനായ സുബ്രഹ്മണ്യൻ ജീവനെടുക്കാൻ ഉണ്ടായ സാഹചര്യത്തിന് പിന്നിൽ സർക്കാരിന്റെയും വനംവകുപ്പിന്റെയും കടുത്ത അനാസ്ഥയാണെന്നു അഡ്വ സജീവ് ജോസഫ് എം.എൽ.എ.
സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ രണ്ടേക്കർ 20 സെന്റ് ഭൂമിയും വീടും ഉപേക്ഷിച്ച് എല്ലാം നഷ്ടപ്പെട്ട കർഷകന്റെ നിസ്സഹായ അവസ്ഥയാണ് ഈ കൊടുംകൈ ചെയ്യാൻ കർഷകനെ പ്രേരിപ്പിച്ചത്.
വന്യമൃഗ ശല്യവും,കാർഷിക ഉല്പ്പനങ്ങൾക്കുള്ള വിലയിടിവും കാർഷിക മേഖലയെയും കർഷകരെയും അതി തീവ്രമായി ബാധിച്ചിരിക്കുകയാണ്.
വന്യ മൃഗ ശല്യത്തിനെതിരെ കേവലം 5 കിലോമീറ്റർദൂരത്ത് സൗരോർജ്ജ തൂക്കുവേലി പോലെ ഏറ്റവും ചിലവ് കുറഞ്ഞ നിലയിൽ ചെയ്യുവാൻ സാധിക്കുന്ന പ്രതിരോധ സംവിധാനം പോലും ഏർപ്പെടുത്തുന്നതിൽ വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ഇവിടെ കർഷകന്റെ മരണത്തിന് പിന്നിലും ഉണ്ടായിരിക്കുന്നത്.
വനം വകുപ്പും സർക്കാരും വന്യമൃഗ ശല്യത്തിനെതിരെ ഒന്നും ചെയ്യുനില്ലാ ഈ സാഹചര്യത്തിൽ വനംവകുപ്പിന്റെ വീഴ്ച പരിശോധിക്കുകയും അടിയന്തരമായിവേലി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുകയും സുബ്രഹ്മണ്യന്റെ ഭാര്യ ഉൾപ്പെടുന്ന കുടുംബത്തെ സംരക്ഷിക്കുന്നതിനുള്ള അടിയന്തര നടപടി സർക്കാർ ഉടൻ സ്വീകരിക്കുകയും ചെയ്യണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. എംഎൽ യോടൊപ്പം പഞ്ചായത്ത് മെമ്പർ ബിജോയ് പ്ലാത്തോട്ടം, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ തോമസ് വർഗീസ്, ജാനകി ഖാൻ, മർസുക് കരോത്ത്എന്നിവരും ഉണ്ടായിരുന്നു.