അങ്കണവാടി വർക്കർ അഭിമുഖം

വനിത ശിശു വികസന വകുപ്പിൽ തലശ്ശേരി ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ തലശ്ശേരി നഗരസഭയിൽ അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചവർക്കുള്ള അഭിമുഖം ജൂലൈ 12 മുതൽ 25 വരെ രാവിലെ 9.30 മുതൽ തലശ്ശേരി നഗരസഭ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ അഭിമുഖ കത്തും, യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും മറ്റ് അനുബന്ധ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം കൃത്യസമയത്ത് എത്തിച്ചേരുക. അപേക്ഷ സമർപ്പിച്ചിട്ടും അഭിമുഖ കത്ത് ലഭിക്കാത്തവർ തലശ്ശേരി ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ. 0490 2344488.