അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം; 10.88 കോടി അനുവദിച്ചു
അങ്കണവാടി ജീവനക്കാരുടെ ജൂൺ മാസത്തിലെ ഓണറേറിയം വിതരണത്തിനായി 10.88 കോടി രൂപ അനുവദിച്ചു. 144.81 കോടിയാണ് ഓണറേറിയം വിതരണത്തിന് ഈ വർഷം സംസ്ഥാന വിഹിതമായി ബജറ്റിൽ ഉൾപ്പെടുത്തിയത്.
ഇതിൽ 46 കോടി നൽകിയതായും ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. 33,115 അങ്കണവാടികളിലായി 66,000 ത്തിൽപരം വർക്കർമാരും ഹെൽപ്പർമാരുമാണ് ഉള്ളത്.