സ്പെഷ്യല്‍ അങ്കണവാടി പദ്ധതി അടുത്തവര്‍ഷം മുതല്‍ സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു
ഭിന്നശേഷി വിഭഗത്തിലെ സ്പെഷ്യല്‍ അങ്കണവാടി പദ്ധതി അടുത്തവർഷം മുതല്‍ സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുമെന്ന് മന്ത്രി ആർ ബിന്ദു.
സ്പെഷ്യല്‍ അങ്കണവാടിയില്‍ നിന്നും പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടിയ കുട്ടികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്പെഷ്യല്‍ അങ്കണവാടിയില്‍ നിന്നും പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടിയ കുട്ടികളുടെ സംഗമം, ‘മലർവാടി’ എന്ന പേരില്‍ കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ജൂബിലി ഹാളില്‍ നടന്ന പരിപാടി മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സ്പെഷ്യല്‍ അങ്കണവാടികളിലെ പരിശീലനത്തിന് ശേഷം പൊതുവിദ്യാലയങ്ങളില്‍ ചേർന്നത് 1460 ഭിന്നശേഷി കുട്ടികള്‍ ആണ്. അവരുടെ ചിരിയില്‍ തെളിച്ചമാർന്ന് കിടക്കുകയാണ് സർക്കാറിൻ്റെ അനുയാത്ര പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ നടപ്പാക്കിയ പദ്ധതി വലിയ വിജയമായതിനാല്‍ ഈ വർഷം തന്നെ മറ്റൊരു ജില്ലയില്‍ കൂടി നടപ്പാക്കാൻ ഒരുങ്ങുകയാണ് സർക്കാരെന്നും മന്ത്രി അറിയിച്ചു.
പരിപാടിയില്‍ അഹമ്മദ് ദേവർകോവില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഭിന്നശേഷി വിദ്യാർത്ഥികളുടെ അധ്യാപികമാരായ 25 സ്പെഷ്യല്‍ എജുക്കേറ്റേഴ്സിന് മന്ത്രി ഉപഹാരം നല്‍കി.. ഭിന്നശേഷി മേഖലയില്‍ കേരളത്തിന്റെ മികവ് തിരിച്ചറിഞ്ഞു ലക്ഷദ്വീപില്‍ നിന്നെത്തി കോഴിക്കോട്ടെ സ്പെഷ്യല്‍ അങ്കണവാടിയില്‍ പ്രവേശനം നേടിയ കെ മുഹമ്മദ് സെയിമിനെ മന്ത്രി അനുമോദിച്ചു. മറ്റ് കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി.
വാർത്തകൾ തത്സമയം അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
ചെറിയ ചിലവിൽ
വലിയ പരസ്യം
ചക്കരക്കൽ വാർത്തയിലൂടെ നിങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://wa.me/919037416203