അഗ്നിവീർ പദ്ധതിയിൽ സുപ്രധാന തീരുമാനവുമായി ആഭ്യന്തര മന്ത്രാലയം.
അഗ്നിവീർ പദ്ധതിയിൽ സുപ്രധാന തീരുമാനവുമായി ആഭ്യന്തര മന്ത്രാലയം. സൈനിക സേവനത്തിൽ നിന്ന് വിരമിക്കുന്ന അഗ്നീവീറുകളെ അർധസൈനിക വിഭാഗങ്ങൾ.BSF.CISF,CRPF,SSB ഉൾപ്പെടെ അർധസെൈനിക വിഭാഗങ്ങളിൽ നിയമനം നടത്താനാണ് തീരുമാനം. അർധസൈനിക വിഭാഗങ്ങളിൽ അഗ്നീവീറുകളുടെ നിയമത്തിനായി പത്തു ശതമാനമാണ് മാറ്റിവെക്കുക. ഇവർക്ക് ശാരീരികക്ഷമത ടെസ്റ്റ് ഉണ്ടാകില്ല. പ്രായപരിധിയിലും ഇളവുണ്ടാകും.
അഗ്നിവീറുകളുടെ ആദ്യ ബാച്ചിലെ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയില്‍ അഞ്ച് വർഷം വരെ ഇളവ് നൽകും. പത്ത് ശതമാനം ഒഴിവുകൾ മുൻ അഗ്നിവീറുകള്‍ക്കായി സംവരണം ചെയ്യും.’- മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. തുടർന്നുള്ള ബാച്ചുകളിലും മൂന്ന് വർഷത്തെ പ്രായപരിധി നീട്ടും. മുൻ അഗ്നിവീറുകളെ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിൽ നിന്ന് ഒഴിവാക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.