നിയമന കേസിലെ മുഖ്യപ്രതി അഖിൽ സജീവ് പിടിയിൽ
നിയമന കോഴ കേസിലെ മുഖ്യപ്രതി അഖിൽ സജീവ് പിടിയിൽ. പത്തനംതിട്ട എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തേനിയിൽ നിന്നാണ് അഖിലിനെ പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ ലെനിനെ പിടികൂടാനുണ്ട്.
2021, 2022ലുമായി അഖിൽ സജീവിനെതിരെ രണ്ട് സാമ്പത്തിക തട്ടിപ്പ് കേസുകൾ പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ പത്തനതിട്ട പൊലീസും നിയമന കോഴക്കേസിൽ കന്‍റോൺമെന്‍റ് പൊലീസും അഖിൽ സജീവിനെ പിടികൂടാനുള്ള അന്വേഷണത്തിലായിരുന്നു.