ആലുവയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി 8 മാസം ഗർഭിണി: സ്കൂളും വീട്ടുകാരും വിവരം മറച്ചതായി സംശയം
ആലുവ: എറണാകുളം ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ സംഭവം പൊലീസ് അന്വേഷിക്കുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന 16 കാരി എട്ടു മാസം ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 18 വയസ്സുള്ള ബന്ധുവിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു..
പെൺകുട്ടിയിൽ നിന്ന് വിശദമായ മൊഴിയെടുത്ത പൊലീസ്, കേസിൽ പോക്സോ (POSCO) വകുപ്പ് പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടുകാരും, അവൾ പഠിച്ചിരുന്ന ആലുവയിലെ സ്കൂളും സംഭവം മറച്ചുവച്ചോ എന്നതിലും സംശയമുണ്ടെന്ന് അന്വേഷണ സംഘങ്ങൾ അറിയിച്ചു. പെൺകുട്ടി പത്താം ക്ലാസ് പരീക്ഷ എഴുതിയ ശേഷം മാത്രമാണ് ഗർഭധാരണമെന്ന വസ്തുത പുറത്ത് വന്നത്..
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിന് മെഡിക്കൽ പരിശോധനകൾ പൂർത്തിയായതോടെ, സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റും ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) യും വിഷയത്തിൽ ഇടപെടൽ ആരംഭിച്ചിട്ടുണ്ട്..