അപകടകരമായ’ 17 ആപ്പുകള്‍, പണം നഷ്ടപ്പെട്ടേക്കാം; ഉടന്‍ നീക്കം ചെയ്യാന്‍ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് ഉടന്‍ തന്നെ ചില ‘അപകടകരമായ’ ധനകാര്യ ആപ്പുകള്‍ നീക്കം ചെയ്യാന്‍ സാങ്കേതികവിദഗ്ധരുടെ മുന്നറിയിപ്പ്. മാല്‍വെയര്‍ ബാധിച്ച 17 ആപ്പുകള്‍ നീക്കംചെയ്യാന്‍നിര്‍ദേശിച്ചതായി വിദഗ്ധരെ ഉദ്ധരിച്ച് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌പൈലോണ്‍ആപ്പുകള്‍ ആണിവ.മാല്‍വെയര്‍ ബാധിച്ച ഈ ആപ്പുകള്‍ ഉപയാക്താക്കളുടെ സ്വകാര്യവിവരങ്ങള്‍, അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവചോര്‍ത്തിയേക്കാമെന്നുംമുന്നറിയിപ്പില്‍ പറയുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്‌റ്റോറിലും ഇവയെകണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സോഷ്യല്‍മീഡിയ, എസ്എംഎസ് സന്ദേശങ്ങള്‍ എന്നിവ വഴിയാണ് ഈ ആപ്പുകള്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. തേര്‍ഡ് പാര്‍ട്ടിആപ്പ്സ്റ്റോറുകളില്‍ നിന്നും സ്‌കാം വെബ്‌സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. 1.2 കോടിയിലധികം ഉപയോക്താക്കള്‍ ഈ ആപ്പുകള്‍ഡൗണ്‍ലോഡ് ചെയ്തായുംകണ്ടെത്തിയിട്ടുണ്ട്.

👉AA Kredit,
👉Amor Cash,
👉GuayabaCash,
👉EasyCredit,
👉Cashwow,
👉CrediBus,
👉FlashLoan,
👉PrestamosCredito,
👉Prestamos ടെ
👉Credito-YumiCash,
👉Go Credito,
👉Instantaneo Prestamo,
👉Cartera grande,
👉Rapido Credito,
👉Finupp Lending,
👉4S Cash,
👉TrueNaira and

ഈസിക്യാഷ്എന്നിവയാണ് ഈ ആപ്പുകള്‍. ഈ ആപ്പുകള്‍ ഫോണില്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡിലീറ്റ് ചെയ്ത ശേഷം ഫോണിന്റെ പാസ് വേര്‍ഡ് മാറ്റാനും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.