അതിരപ്പിള്ളിയിലെ മസ്തകത്തിൽ മുറിവേറ്റ ആനയെ മയക്കുവെടി വെച്ചു.

അതിരപ്പിള്ളിയിലെ മസ്തകത്തിൽ മുറിവേറ്റ ആനയെ മയക്കുവെടി വെച്ചു. ഒരു ഡോസ് മയക്കുവെടിയാണ് വെച്ചത്. കൊമ്പനൊപ്പം മറ്റൊരു കാട്ടാനയും ഉണ്ട്. മയക്കുവെടിയേറ്റ ആന മയക്കത്തിലേക്ക് നീങ്ങി. ഒപ്പമുള്ള ആന മാറാതെ പിടികൂടുക എന്ന ദൗത്യത്തിലേക്ക് കടക്കാൻ കഴിയില്ല. ഒപ്പമുള്ള ആന തുമ്പിക്കൈ ഉപയോ​ഗിച്ച് ഉണർത്താൻ ശ്രമം നടത്തി. ഏഴാറ്റുമുഖം ​ഗണപതി എന്ന കാട്ടാനയാണ് പരുക്കേറ്റ ആനക്കൊപ്പമുള്ളത്.

പരുക്കേറ്റ ആനയെ വലിയ രീതിയിൽ ചിന്നം വിളിച്ച് ഉണർത്താനാണ് ഏഴാറ്റുമുഖം ​ഗണപതി എന്ന കാട്ടാന ശ്രമിക്കുന്നത്. വനംവകുപ്പ് ചീഫ് വെറ്റിനറി ഓഫീസർ ഡോ. അരുൺ സക്കറിയ അടക്കമുള്ള സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്.