അതിരപ്പിള്ളിയിലെ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി വനംമന്ത്രി എ.കെ.ശശീന്ദ്രന്‍
മസ്തകത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അതിരപ്പിള്ളിയിലെ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി വനംമന്ത്രി എ.കെ.ശശീന്ദ്രന്‍.
ആനയെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെന്ന് മന്ത്രി പ്രതികരിച്ചു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ മരണകാരണം എന്താണെന്ന് വ്യക്തമാകൂ. ആന സാധാരണ ജീവിതത്തിലേക്ക് കടന്നുവരാന്‍ 30 ശതമാനം സാധ്യതയാണ് ഡോക്ടര്‍മാര്‍ നേരത്തേ പറഞ്ഞിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ആരോഗ്യനില മെച്ചപ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ കഴിയുമെന്നാണ് കരുതിയത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 12 കാട്ടാനകള്‍ക്കാണ് സംസ്ഥാനത്ത് ഇതേ രീതിയില്‍ മരണം സംഭവിച്ചത്. ആനയുടെ പരിക്ക് വന്യജീവികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ സംഭവിച്ചതാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എങ്കിലും ഇക്കാര്യം പരിശോധിക്കുന്ന കാര്യം