മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

വൈകീട്ട് ദില്ലി മുഖ്യമന്ത്രിയായി അതിഷി മർലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. അതിഷിക്ക് പുറമേ 5 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. 4.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. ഗോപാൽ റായി, കൈലാഷ് ഗാട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്ലാവത് എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. കെജ്രിവാൾ രാജി പ്രഖ്യാപിച്ചതോടെയാണ് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.