ഇടക്കാല ബജറ്റ് ഇന്ന് അവതരിപ്പിക്കും
രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ 11 മണിക്ക് കേന്ദ്ര ധനമന്ത്രി നിർമല സീതരാമനാണ് ബജറ്റ് അവതരിപ്പിക്കുക. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഇടക്കാല ബജറ്റ് കൂടെ അവതരിപ്പിക്കുന്നതോടെ ആറു ബജറ്റുകൾ അവതരിപ്പിച്ച ആദ്യ വനിതയായി നിർമ്മല സീതാരാമൻ മാറും.
ആദായ നികുതി ഇളവുകൾ, ക്ഷേമപദ്ധതികൾ, സ്ത്രീകൾക്കും കർഷകർക്കുമുളള സഹായം അടക്കം ബജറ്റിലുണ്ടാകാനാണ് സാധ്യതയുണ്ട്. സ്ത്രീപക്ഷ ബജറ്റാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ സൂചന നൽകിയിരുന്നു. തെരഞ്ഞെടുപ്പിനുശേഷം സമ്പൂർണ ബജറ്റ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.