നടൻ ബാലയ്ക്കെതിരെ വഞ്ചനാ കേസ്
നടൻ ബാലയ്ക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ്. മുൻ ഭാര്യ അമൃതാ സുരേഷാണ് പരാതി നൽകിയിരിക്കുന്നത്. കോടതി രേഖകളിൽ കൃത്രിമം കാണിച്ചു എന്നാണ് അമൃതയുടെ ആരോപണം. വിവാഹമോചന കേസിന്റെ ഭാഗമായി ഹൈക്കോടതിൽ സമർപ്പിച്ച പേപ്പറിൽ മകളുടെ പേരിലുള്ള ഇൻഷൂറൻസ് പോളിസിയെക്കുറിച്ച് പരാമർശിക്കുന്ന പേജിൽ കൃത്രിമം കാണിച്ചു, തന്റെ വ്യാജ ഒപ്പ് ഇട്ടു എന്നുമാണ് പരാതി. 15 ലക്ഷം രൂപ മാത്രമാണ് ബാല മകൾക്ക് നൽകിയതെന്നും അമൃത പറഞ്ഞു.