സഹകരണ ബാങ്ക് നിക്ഷേപ പലിശ നിരക്കിൽ മാറ്റം

സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കിൽ മാറ്റം വരുത്തി. പ്രാഥമിക സഹകരണ സംഘങ്ങളിലെ സ്ഥിര നിക്ഷേപ പലിശ നിരക്കിലാണ് മാറ്റം.

കറണ്ട് അക്കൗണ്ട്‌, സേവിങ്സ്‌ അക്കൗണ്ട്‌, കേരള ബാങ്കിലെ രണ്ട് വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾ, അതിന് മുകളിൽ ഉള്ള സ്ഥിര നിക്ഷേപങ്ങൾ എന്നിവയുടെ പലിശ നിരക്കിൽ മാറ്റമില്ല.

പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്:
⦿ 15 ദിവസം മുതൽ 45 ദിവസം വരെ 6 ശതമാനം.
⦿ 46 ദിവസം മുതൽ 90 ദിവസം വരെ 6.50 ശതമാനം.
⦿ 91 ദിവസം മുതൽ 179 ദിവസം വരെ 7.25 ശതമാനം.
⦿ 180 ദിവസം മുതൽ 364 ദിവസം വരെ 7.50 ശതമാനം.
⦿ ഒരു വർഷം മുതൽ രണ്ട് വർഷം വരെ 8.25 ശതമാനം.
⦿ രണ്ട് വർഷത്തിൽ കൂടുതൽ ഉള്ളവയക്ക് 8 ശതമാനം.
(മുതിർന്ന പൗരൻമാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് 50 ശതമാനം. (1/2 അരശതമാനം) പലിശ കൂടുതൽ ലഭിക്കും)

കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്:
⦿ 15 ദിവസം മുതൽ 45 ദിവസം വരെ 5.50 ശതമാനം.
⦿ 46 ദിവസം മുതൽ 90 ദിവസം വരെ 6 ശതമാനം..
⦿ 91 ദിവസം മുതൽ 179 ദിവസം വരെ 6.25 ശതമാനം.
⦿ 180 ദിവസം മുതൽ 364 ദിവസം വരെ 7 ശതമാനം.
⦿ ഒരു വർഷം മുതൽ രണ്ട് വർഷം വരെ 8 ശതമാനം.
⦿ രണ്ട് വർഷത്തിൽ കൂടുതൽ ഉള്ളവയക്ക് 7.75 ശതമാനം. (മുതിർന്ന പൗരൻമാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് 50 ശതമാനം. (1/2 അര ശതമാനം) പലിശ കൂടുതൽ ലഭിക്കും).