ബാങ്കുകളില്‍ അഞ്ച് പ്രവൃത്തിദിനം: തീരുമാനം മൂന്നു മാസത്തിനകം
രാജ്യത്തെ ബാങ്കുകളില്‍ അഞ്ചു പ്രവൃത്തിദിനമെന്ന ഓഫിസർമാരുടെയും ജീവനക്കാരുടെയും സംഘടനകളുടെ ദീർഘകാലത്തെ ആവശ്യം രണ്ട്-മൂന്ന് മാസത്തിനകം നടപ്പാകുമെന്ന പ്രതീക്ഷയില്‍ സംഘടനകളുടെ സംയുക്ത വേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് (യു.എഫ്.ബി.യു).തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കേണ്ടിയിരുന്ന ബാങ്ക് പണിമുടക്ക് തല്‍ക്കാലം മാറ്റിവെക്കാൻ ചീഫ് ലേബർ കമീഷണർ ഇടപെട്ട് നടത്തിയ ചർച്ചയിലെ സൂചനകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് സംഘടനകളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.