ജനനസർട്ടിഫിക്കറ്റിലെ പേരുമാറ്റാം: ഉത്തരവിറങ്ങി
കേരളത്തിൽ ജനനം രജിസ്റ്റർ ചെയ്ത ആർക്കും ഇനി ഗസറ്റ് വിജ്ഞാപനത്തിലൂടെ ജനന സർട്ടിഫിക്കറ്റിൽ ഒറ്റത്തവണ പേര് തിരുത്താം. ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങി.
നിലവിൽ കേരളത്തിലെ പൊതുമേഖലയിൽ വിദ്യാഭ്യാസം നേടിയവർക്ക് ഗസറ്റ് വിജ്ഞാപന അടിസ്ഥാനത്തിൽ എസ് എസ് എൽ സി സർട്ടിഫിക്കറ്റ്, സ്കൂൾ രേഖകൾ എന്നിവയിലെ പേരിൽ മാറ്റം വരുത്തി, ഈ സ്കൂൾ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രം ജനന സർട്ടിഫിക്കറ്റ് തിരുത്താനായിരുന്നു അവസരം.
സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ പഠിച്ചവർക്കും ഇന്ത്യക്ക് പുറത്ത് പഠനം നടത്തിയവർക്കും ഗസറ്റ് വിജ്ഞാപനം വഴി പേര് തിരുത്തിയാലും അതുവച്ച് സ്കൂൾ രേഖകളിൽ മാറ്റം വരുത്താൻ ആകാത്തതിനാൽ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ കഴിഞ്ഞിരുന്നില്ല. ഈ സങ്കീർണതക്കാണ് പരിഹാരമായത്.