പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി ദേശീയ നേതൃത്വം.
പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി ദേശീയ നേതൃത്വം. ദേശീയ സെക്രട്ടറിയായി അനിൽ ആന്റണിയെ പ്രഖ്യാപിച്ചു. എപി അബ്ദുള്ളക്കുട്ടി ഉപാധ്യക്ഷനായി തുടരും. രാധാമോഹൻ അഗർവാളിനെ ദേശീയ ജനറൽ സെക്രട്ടറിയായും നിയമിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനായ അനിൽ ആന്റണി ഏപ്രിലിലാണ് ബിജെപിയിൽ ചേർന്നത്. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായിരുന്നു അനിൽ ആന്റണി.