സെക്രട്ടറിയേറ്റിന് ബോംബ് ഭീഷണിയുമായി പൊലീസ് ആസ്ഥാനത്തേക്ക് ഭീഷണി സന്ദേശം
സെക്രട്ടറിയേറ്റിന് ബോംബ് ഭീഷണിയുമായി പൊലീസ് ആസ്ഥാനത്തേക്ക് ഭീഷണി സന്ദേശം. കന്റോണ്‍മെന്റ് പൊലീസ് ഉള്‍പ്പെടെ സെക്രട്ടറിയേറ്റില്‍ പരിശോധന നടത്തുകയാണ്. 112 എന്ന നമ്പറിലേക്കാണ് സന്ദേശമെത്തിയത്
ഇന്ന് രാവിലെയാണ് പൊലീസ് ആസ്ഥാനത്തേക്ക് 112 എന്ന നമ്പറിലേക്ക് സന്ദേശമെത്തിയത്. ബോംബ് ഭീഷണി സന്ദേശമെത്തിയതോടെ പൊലീസ് ആസ്ഥാനത്ത് നിന്ന് കന്റോണ്‍മെന്റ് പൊലീസിന് സന്ദേശം കൊടുത്തു. സെക്രട്ടേറിയറ്റിലും പരിസരത്തും കന്റോണ്‍മെന്റ് പൊലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. പരിശോധനയും ശക്തമാക്കി. ബോംബ്, ഡോഗ് സ്ക്വാഡുകളും പരിശോധന നടത്തുകയാണ്.