ബോബി ചെമ്മണൂര്‍ ജയില്‍ മോചിതനായി

കൊച്ചി: ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണൂർ ജയില്‍മോചിതനായി. ബുധനാഴ്ച രാവിലെയോടെ ജാമ്യ ഉത്തരവ് ജയിലില്‍ എത്തിച്ച്‌ നിമിഷങ്ങള്‍ക്കുള്ളില്‍ ബോബി ജയിലില്‍നിന്ന് പുറത്തിറങ്ങി. ട്രാഫിക് ബ്ലോക് കാരണമാണ് ചൊവ്വാഴ്ച ഉത്തരവ് ജയിലില്‍ എത്തിക്കാൻ കഴിയാതിരുന്നതെന്നായിരുന്നു ബോബി ചെമ്മണൂരിൻറെ നിലപാട്.