ബി.എസ്.സി നഴ്സിങ് പ്രവേശനത്തിന് ഇനി എൻട്രൻസ്

സംസ്ഥാനത്തെ ബി എസ് സി നഴ്സിങ് പ്രവേശനത്തിന് പ്രവേശന പരീക്ഷ നിര്‍ബന്ധമാക്കി. ദേശീയ നഴ്സിങ് കൗണ്‍സിൽ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ വര്‍ഷം പ്രവേശന പരീക്ഷ ഏര്‍പ്പെടുത്താന്‍ കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നു. പ്രവേശന നടപടികള്‍ നീണ്ടതിനാല്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ല.

പ്രവേശന പരീക്ഷയിലൂടെ അല്ലാതെ കോഴ്സ് നടത്തിയാല്‍ വിദ്യാര്‍ഥികള്‍ക്ക് നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ നല്‍കില്ലെന്ന നിലപാട് ദേശീയ നഴ്സിങ് കൗണ്‍സില്‍ സ്വീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പരീക്ഷ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. പ്രവേശന പരീക്ഷ ഏത് ഏജന്‍സി നടത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. നിലവില്‍ പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എല്‍ ബി എസാണ് സര്‍ക്കാര്‍ സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നത്.