വസ്ത്ര ബ്രാൻഡുകള്‍ വിപണിയിലെത്തിക്കുന്ന ഉത്പന്നങ്ങളില്‍ കാൻസറിന് കാരണമാകുന്നു

രാജ്യത്തെ പ്രമുഖ വസ്ത്ര ബ്രാൻഡുകള്‍ വിപണിയിലെത്തിക്കുന്ന ഉത്പന്നങ്ങളില്‍ കാൻസറിന് കാരണമാകുന്ന രാസവസ്തുവായ നോനില്‍ഫിനോള്‍ (Nonylphenol – NP) അമിതമായി കണ്ടെത്തിയതായി പുതിയ പഠനം.മനുഷ്യ ശരീരത്തിലെ ഹോർമോണ്‍ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്ന ഈ രാസവസ്തു, ദൂരവ്യാപകമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നും അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ കണ്ടെത്തല്‍ രാജ്യത്തെ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്.