10, 12 ക്ലാസുകളുടെ പുതിയ സിലബസ് സിബിഎസ്ഇ പുറത്തിറക്കി

അടുത്ത അധ്യയന വർഷത്തെ 10, 12 ക്ലാസുകളുടെ പുതിയ സിലബസ് സി ബി എസ് ഇ പുറത്തിറക്കി.

cbseacademic.nic.in വെബ്സൈറ്റിലെ കരിക്കുലം വിഭാഗത്തിലൂടെ വിദ്യാർഥികൾക്ക് ഓരോ വിഷയത്തിന്റെയും സിലബസ് പരിശോധിക്കാൻ കഴിയും.

പത്താം ക്ലാസ് വിദ്യാർഥികൾക്ക് അഞ്ച് നിർബന്ധിത വിഷയങ്ങളും 2 ഓപ്ഷണൽ വിഷയങ്ങളുമുണ്ട്.

പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് ഭാഷകൾ, മാനവികത, ഗണിതം, ശാസ്ത്രം, നൈപുണ്യ വിഷയങ്ങൾ, പൊതു പഠനം, ആരോഗ്യവും ശാരീരിക വിദ്യാഭ്യാസവും തുടങ്ങി ഏഴ് വിഷയങ്ങളാണ് ഉള്ളത്.