ചെന്താമരയെ ആലത്തൂർ സബ് ജയിലില്‍ നിന്നും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി

നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ ആലത്തൂർ സബ് ജയിലില്‍ നിന്നും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി.സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആലത്തൂർ സബ് ജയില്‍ അധികൃതർ കോടതിയെ സമീപിക്കുകയും തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ ചെന്താമരയെ വിയൂർ ജയിലിലേക്ക് കമാറ്റുകയുമായിരുന്നു. നെന്മാറ ഇരട്ടക്കൊലപതാക കേസില്‍ അറസ്റ്റിലായ ചെന്താമരയെ കഴിഞ്ഞ ദിവസമാണ് കോടതി റിമാൻഡ് ചെയ്തത്. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തത്. ഒരു കുറ്റബോധവുമില്ലാതെയായിരുന്നു പ്രതി കോടതിയില്‍ ജഡ്ജിയുടെ മുന്നില്‍ നിന്നത്.