വയനാടിന് ഒരുകോടി രൂപ നൽകി ചിരഞ്ജീവിയും രാംചരണും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരിക്കുകയാണ് തെലുങ്ക് നടൻ ചിരഞ്ജീവിയും മകൻ രാം ചരണും.
ട്വിറ്ററിലൂടെ ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു കോടി രൂപയാണ് ഇരു നടന്മാരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരിക്കുന്നത്. കേരളത്തിലെ പ്രകൃതി ക്ഷോഭത്തിൽ നഷ്ടമാണ് നൂറുകണക്കിന് വിലയേറിയ ജീവനുകളാണെന്നും അതിൽ താൻ ദുഃഖിതനാണെന്നും ചിരഞ്ജീവി കുറിച്ചു.
“കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രകൃതി ക്ഷോഭം മൂലം കേരളത്തിന് നഷ്‌ടമായത് നൂറുകണക്കിന് വിലയേറിയ ജീവനുകളാണ്. ആ നഷ്‌ടപ്പെട്ടത്തിൽ അഗാതമായി വേദനിക്കുകയാണ്. വയനാട് ദുരന്തത്തിൽ ഇരയായവരെ കുറിച്ചോർത്ത് മനസ് നൊമ്പരപ്പെടുകയാണ്. ദുരിതബാധിതർക്കായി ഞാനും ചരണും ചേർന്ന് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകുകയാണ്. വേദനിക്കുന്ന എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്”, എന്നാണ് ചിരഞ്ജീവി കുറിച്ചത്.