സർവ്വീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാരിക്ക് യാത്രയയപ്പ് നൽകി

തലശ്ശേരി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റലിൽ കഴിഞ്ഞ 25 വർഷമായി ജോലി ചെയ്തു വരുന്ന ഹൗസ്കീപ്പിങ് സ്റ്റാഫ് ശ്രീമതി: കെ.കമലക്ക് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഡയറക്ടർ കെ.വി.മോഹനൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി ജനറൽ മാനേജർ ഇ.എം.മിഥുൻലാൽ അദ്ധ്യക്ഷനായി. ഡയറക്ടർമാരായ വി.ശശീന്ദ്രൻ, ഡോ: സുധാകരൻ കോമത്ത് എന്നിവരും ഡോ:മിനി ബാലകൃഷ്ണൻ,ഡെപ്യുട്ടി നഴ്സിങ് സൂപ്രണ്ട് രശ്മി ഡൊമനിക്ക്, സീമ, KCEU സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സുജയ, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി,പ്രശാന്ത് സ്വാഗതവും, KCEU യൂണിറ്റ് സെക്രട്ടറി എൻ.രമേശൻ നന്ദിയും പറഞ്ഞു