കൈതപ്രത്തെ കോളേജ് ഓഫ് എന്ജിനീറിങ്ങ് ആൻഡ് ടെക്നോളജി – പയ്യന്നൂരിൽ ബിരുദദാന ചടങ്ങ് നടന്നു.

കൈതപ്രം കോളേജ് ഓഫ് എന്ജിനീറിങ്ങ് ആൻഡ് ടെക്നോളജി – പയ്യന്നൂരിൽ 2022,2023 വർഷങ്ങളിൽ എൻജിനീയറിങ് ആൻഡ് ആർക്കിടെക്ചർ കോഴ്സ് പാസ്സായ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് നടന്നു. കണ്ണൂർ ജില്ല അസിസ്റ്റന്റ് കലക്ടർ അനൂപ് ഗാർഗ് IAS ഉദ്ഘാടനവും ബിരുദദാനവും നിർവഹിച്ചു. ഭരണസമിതി ചെയർമാൻ അഡ്വ.കെ കെ രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പ്രിൻസിപ്പാൾ ഡോ. എ പശുപതി സ്വാഗതവും, എക്സിക്യൂട്ടിവ് ചെയർമാൻ ശ്രീ അബ്ദുൾ ലത്തീഫ് ചീഫ് ഗസ്റ്റിന് ആദരവും അർപ്പിച്ചു.
ട്രസ്റ്റീ ബോർഡ് അംഗങ്ങളായ സി എച്ച് അബ്ദുൾ റഹീം, ടി വി ചന്ദ്രദാസ്, വി കെ പി ഹമീദലി, ഡയറക്ടർ ഓഫ് ആർക്കിടെക്ചർ പി മുരളീധരൻ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ പി കെ ഷിജുമോഹൻ എന്നിവർ സംസാരിച്ചു. വകുപ്പ് മേധാവികളായ ഡോ. കെ ടി ദിൽന, വൃന്ദ രവീന്ദ്രനാഥ്‌, സോന, മേഘനാഥൻ എന്നിവർ ബിരുദാദരികൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പ്രോഗ്രാം കോർഡിനേറ്റർ ശ്രീ
സാലിഹ് നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ ബിരുദദാരികൾക്കൊപ്പം രക്ഷിതാക്കളും പങ്കെടുത്തു. തുടർന്ന് സ്നേഹവിരുന്നും പൂർവ്വവിദ്യാർത്ഥി സംഗമവും നടന്നു.