കൺട്രോൾ റൂം തുറന്നു
കണ്ണൂർ: മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് നാല് ജില്ലകൾക്കായി കണ്ണൂരിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നതായി ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു.
കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലയിലുള്ളവർക്ക് അത്യാഹിതമോ നാശനഷ്ടമോ സംഭവിച്ചാൽ വനം വകുപ്പിൻ്റെ കൺട്രോൾ റൂം നമ്പറിയിൽ അറിയിക്കാം. ഫോൺ: 04973599906, 8547602529