ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ്

കണ്ണൂർ: 19 വയസ്സിന് താഴെ പ്രായമുള്ള ആൺ കുട്ടികളുടെ ഉത്തര മേഖല അന്തർ ജില്ല ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള ജില്ലാ ടീം തിരഞ്ഞെടുപ്പ് ഏഴിന് രാവിലെ ഒൻപതിന് തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.

01-09-2005 നോ അതിന് ശേഷമോ ജനിച്ച കുട്ടികൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0490 2321111, 8593016464.