കണ്ണൂർ കാട്ടാമ്പള്ളി കൈരളി ബാറിൽ യുവാവ് കുത്തേറ്റ് മരിച്ചു

കണ്ണൂർ: ബാറിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. കണ്ണൂർ കാട്ടാമ്പള്ളിയിലെ ബാറിൽ ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. .
ചിറക്കൽ കീരിയാട് സ്വദേശി റിയാസ് ആണ് മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച റിയാസ് ഇന്ന് പുലർച്ചെയാണ് മരിച്ചത് അതേസമയം, കൊലപാതകത്തിൽ പ്രതിയെ പിടികൂടാനായില്ല. പ്രതിയെന്ന് സംശയിക്കുന്ന നിസാം ഓടി രക്ഷപ്പെട്ടു