കെഎസ്ഇബി ഓഫീസില്‍ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു.

തൃശൂര്‍ വിയ്യൂരില്‍ കെഎസ്ഇബി ഓഫീസില്‍ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. തമിഴ്‌നാട് സ്വദേശിക്കാണ് കുത്തേറ്റത്. വിയ്യൂരിലെ കെഎസ്ഇബി പവര്‍ ഹൗസിലാണ് സംഭവം.

കെഎസ്ഇബിയിലെ താത്ക്കാലിക ജീവനക്കാരായ തമിഴ്‌നാട് സ്വദേശികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടെ കയ്യിലുണ്ടായിരുന്ന കമ്പി ഉപയോഗിച്ച് പ്രതി സഹപ്രവര്‍ത്തകനെ കുത്തുകയായിരുന്നു. കുത്തേറ്റ ആളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വിയ്യൂര്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.