കണ്ണൂരിൽ ലോറി ഡ്രൈവറെ വെട്ടിക്കൊന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ നാഷണൽ പെർമിറ്റ് ലോറി ഡ്രൈവറെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പള്ളിപറമ്പ് കോടി പൊയിലിലെ പി റാഫിയെ (34) ആണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി എ ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം കോഴിക്കോട് കുറ്റ്യാടി കാക്കാട്ടേരി പാതിരാ പറ്റയിലെ കിലിയാമ്മൽ ഹൗസിൽ പി അൽത്താഫ് (36), കതിരൂർ സ്വദേശിയും കാഞ്ഞങ്ങാട് സബ് ജയിൽ റോഡിൽ തോയമ്മലിൽ ക്വാട്ടേർസിൽ താമസക്കാരനുമായ രയരോത്ത് ഹൗസിൽ കെ ഷബീർ (36) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

തിങ്കളാഴ്ച പുലർച്ചെ മൂന്നര മണിയോടെ ആണ് കണ്ണൂർ മാർക്കറ്റിൽ ലോഡുമായി എത്തി ലോറിയിൽ ഉറങ്ങുക ആയിരുന്ന കേളകം കണിച്ചാർ പൂളക്കുറ്റിയിലെ വി ഡി ജിന്റോയെ (39) കവർച്ചക്കിടെ സംഘം വെട്ടി കൊലപ്പെടുത്തിയത്.