ടെലിവിഷന്‍ സീരിയല്‍ താരം ഡോ.പ്രിയ അന്തരിച്ചു.

ടെലിവിഷന്‍ സീരിയല്‍ താരം ഡോ.പ്രിയ അന്തരിച്ചു. 35 വയസായിരുന്നു. 8 മാസം ഗര്‍ഭിണിയായ പ്രിയ പതിവ് പരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിയപ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. നടന്‍ കിഷോര്‍ സത്യയാണ് പ്രിയയുടെ മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

നടി രഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപ് ഉണ്ടായ പ്രിയയുടെ വേര്‍പാട് സഹപ്രവര്‍ത്തകരെയും ദുഖത്തിലാഴ്ത്തി.