ഓൺലൈൻ ഗെയിം വില്ലനായി,വർക്കലയിൽ 23കാരൻ തൂങ്ങിമരിച്ച നിലയിൽ .

തിരുവനന്തപുരം: വർക്കലയിൽ 23കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല പാളയംകുന്ന് ഗോകുലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തിലെ അനിമേഷൻ വിദ്യാർത്ഥിയാണ് മരിച്ച ​ഗോകുൽ. രാവിലെ മുറിക്കുളിൽ ​ഗോകുലിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓൺലൈൻ ഗെയിം അഡിക്ഷനാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. മരണത്തിൽ അയിരൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.