നീണ്ടകരയില്‍ വീടിന് സമീപം അടിയേറ്റ് രക്തം വാർന്ന് ഗൃഹനാഥൻ മരിച്ചു.

ചവറ: കൊല്ലം നീണ്ടകരയില്‍ വീടിന് സമീപം അടിയേറ്റ് രക്തം വാർന്ന് ഗൃഹനാഥൻ മരിച്ചു. നീണ്ടകര ചീലാന്തി ജംഗ്ഷൻ നെടുവേലില്‍ ക്ഷേത്രത്തിന് സമീപം വിഷ്ണു നിവാസില്‍ ഹരികൃഷ്ണനാണ് (58) മരിച്ചത്.ഇദ്ദേഹത്തിന്റെ സഹോദരീ ഭർത്താവ് സുരേഷ് ബാബുവിനെ (50) ചവറ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

രാവിലെ ഒൻപതരയോടെ റോഡരികില്‍ രക്തംവാർന്ന് ഉറുമ്ബരിച്ച നിലയിലാണ് ഹരികൃഷ്ണനെ കണ്ടെത്തിയത്. പൊലീസ് എത്തി നീണ്ടകര സർക്കാർ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. ഇടതുകാല്‍ ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. ശരീരത്തില്‍ മർദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.