ജിലേബി തയ്യാറാക്കുന്ന പാത്രത്തില്‍ നിന്ന് എണ്ണ തെറിച്ച് ഗുരുതര പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി മരിച്ചു.
കോട്ടക്കലില്‍ വിവാഹ വീട്ടില്‍ ജിലേബി തയ്യാറാക്കുന്ന പാത്രത്തില്‍ നിന്ന് എണ്ണ തെറിച്ച് ഗുരുതര പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി മരിച്ചു.കൊളത്തുപ്പറമ്ബ് ചെറുപറമ്ബില്‍ ഹമീദിൻ്റെയും സൗദയുടെയും മകള്‍ ഷഹാന(24)യാണ് മരിച്ചത്.
കഴിഞ്ഞ മാസമായിരുന്നു സംഭവം നടന്നത്. കണ്ണമംഗലത്തെ വിവാഹ വീട്ടില്‍വെച്ച് ജിലേബി തയ്യാറാക്കുന്ന പാത്രത്തില്‍ നിന്ന് എണ്ണ തെറിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഷഹാനയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മരണം. ഷഫീഖാണ് ഷഹാനയുടെ ഭര്‍ത്താവ്. ഷഹ്‌മാന്‍ ആണ് മകന്‍.