യൂട്യൂബ് നോക്കി വണ്ണം കുറയ്ക്കാൻ ഡയറ്റ് പിന്തുടർന്ന കൗമാരക്കാരിക്ക് ദാരുണാന്ത്യം

കൂത്തുപറമ്പ് യൂട്യൂബ് നോക്കി വണ്ണം കുറയ്ക്കാൻ ഡയറ്റ് പിന്തുടർന്ന കൗമാരക്കാരിക്ക് ദാരുണാന്ത്യം.

കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി 18കാരിയായ ശ്രീനന്ദയാണ് മരിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിന് ഇടയിലാണ് അന്ത്യം.

വണ്ണം കുറയ്ക്കാന്‍ വളരെ കുറച്ച് ഭക്ഷണം മാത്രം കഴിച്ചിരുന്ന ഇവരുടെ ആമാശയവും അന്നനാളവും ഉള്‍പ്പെടെ ചുരുങ്ങിപ്പോയിരുന്നു.

ഇതേതുടര്‍ന്ന് ശ്രീനന്ദക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഉള്‍പ്പെടെ ചികിത്സ തേടിയിരുന്നു.

ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റുക ആയിരുന്നു.

മട്ടന്നൂര്‍ പഴശ്ശിരാജ എന്‍ എസ്‌ എസ് കോളേജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ശ്രീനന്ദ