പന്ത്രണ്ടുകാരി പേവിഷ ബാധയേറ്റ് മരിച്ചു.
പന്ത്രണ്ടുകാരി പേവിഷ ബാധയേറ്റ് മരിച്ചു. ഒരു മാസം മുൻപാണ് നായ കടിച്ചത്. അന്ന് വാക്സീൻ എടുത്തതായി പറയുന്നുകഴിഞ്ഞയാഴ്ച ഒരു വിവാഹത്തിന് പോയി തിരിച്ചുവന്നശേഷം കുട്ടി തളർന്നുവീഴുകയായിരുന്നു. തുടർന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ ബിലീവേഴ്സിലും കൊണ്ടുപോയി. ആരോഗ്യസ്ഥിതി വഷളായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാത്രി മരിച്ചു.