പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരി മരിച്ചു.

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരി മരിച്ചു. കൊല്ലം സ്വദേശി നിയ ഫൈസൽ ആണ് മരിച്ചത് .പ്രതിരോധ വാക്സിൻ എടുത്തിട്ടും കുട്ടി ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു . ഇക്കഴിഞ്ഞ ഏപ്രിൽ 8ാം തീയതിയാണ് കൊല്ലം കുന്നിക്കോട് സ്വദേശിയായ 8 വയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിവരികയായിരുന്നു.

നായയുടെ കടിയേറ്റ ഉടൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് IDRV യുടെ ആദ്യ ഡോസ് നൽകിയിരുന്നു. അതേ ദിവസം വൈകിട്ട് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ഇമ്മ്യൂണോ ഗ്ലോബുലിൻ സെറവും നൽകി. പിന്നീട്, ഏപ്രിൽ 11,15,18 തീയതികളിൽ IDRVയുടെ യുടെ ഓരോ ഡോസുകൾ കൂടി നൽകി. ഈ മാസം ആറിന് ആൻ്റീ റാബിസ് വാക്സിൻ്റെ അവസാന ഡോസ് മാത്രം ശേഷിക്കെ ഏപ്രിൽ 28ന് കുട്ടിക്ക് പനി ബാധിക്കുകയും പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു.