ഡോ എം കെ നന്ദകുമാറിന് ദേശീയ ഫെലോഷിപ്പ്
പ്രമുഖ ശിശുരോഗ വിദഗ്ദനും കണ്ണൂർ ആസ്റ്റർ മിംസ് പീഡിയാട്രിക് വിഭാഗം മേധാവിയുമായ ഡോ എം കെ നന്ദകുമാറിന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്ട് ദേശീയ ഫെലോഷിപ്പ് ലഭിച്ചു. കൊച്ചിയിൽ തുടങ്ങിയ ഐ എ പി ദേശീയ സമ്മേളനത്തിൽ ദേശീയ പ്രസിഡണ്ട് ഡോ ജി വി ബസവരാജ് ഫെലോഷിപ്പ് വിതരണംചെയ്തു.
ശിശു രോഗ ചികിത്സാ രംഗത്തുള്ള സമഗ്രമായ സംഭാവനകൾക്കുള്ള അംഗീകാരമായാണ് ദേശീയതലത്തിൽ ഫെലോഷിപ്പ് നൽകുന്നത്. കേരളത്തിൽ നിന്ന് രണ്ടു പേർക്കാണ് ഇത്തവണ ദേശീയ ഫെലോഷിപ്പ്. ഐഎപി ദേശീയ കമ്മിറ്റി അംഗം, കണ്ണൂർ ബ്രാഞ്ച് മുൻ പ്രസിഡൻറ്. മുൻ പ്രസിഡൻറ് റോട്ടറി സീ സൈഡ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ അന്തർദേശീയ സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം മേധാവി dr ബീന നമ്പ്യാർ ആണ് ഭാര്യ. Dr നമിത dr അമൃത മക്കളാണ്