ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഫാസ്റ്റ് ട്രാക്ക് ഒ പി ആരംഭിച്ചു

മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ 4 മണിക്ക് ശേഷവും ഒ പി സേവനം ഉറപ്പുവരുത്തുന്നതിനായി അത്യാഹിത വിഭാഗത്തിൽ ഫാസ്റ്റ് ട്രാക്ക് ഒ പി ആരംഭിച്ചു. എക്സിക്യൂട്ടീവ് ട്രസ്റ്റീ യു ബഷീർ ഉദ്ഘാടനം നിർവഹിച്ച ഫാസ്റ്റ് ട്രാക്ക് ഒ പി യിൽ എമർജൻസി ഫീസിഷ്യൻ ആദ്യം കണ്ടതിനു ശേഷം ആവശ്യമെങ്കിൽ മറ്റു ജനറൽ, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും ലഭ്യമാകും. അനാവശ്യമായി ഉണ്ടായേക്കാവുന്ന കാലതാമസം ഒഴിവാകുകയും ഒപ്പം രോഗിക്ക് പെട്ടെന്ന് ചികിത്സ നൽകാനും ഇതുവഴി സാധ്യമാകും. കൂടുതൽ വിവരങ്ങൾക്ക് 8111881234 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.