ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്എംബിബിസ് ബിരുദ ദാനം നടന്നു


മേപ്പാടി: ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ അസാദ് മൂപ്പൻ ചെയർമാനായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2017ൽ അഡ്മിഷൻ നേടി ഹൗസ് സർജൻസി പൂർത്തിയാക്കിയ 215 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനം നടന്നു. ഡോ. ആസാദ് മൂപ്പന്റെ അധ്യക്ഷതയിൽ കോളേജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പാർലമെന്റ് മെമ്പർ ശ്രീ ശശി തരൂർ മുഖ്യാതിഥി ആയിരുന്നു.കല്പറ്റ എം എൽ എ അഡ്വ. ടി സിദ്ധിഖ്, കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജ് കാർഡിയോ തൊറാസിക് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ ജയകുമാർ, ആരോഗ്യ സർവ്വകലാശാല ഡീൻ – സ്റ്റുഡന്റസ് അഫയർ ഡോ. ഇക്ബാൽ, എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ, ട്രസ്റ്റ് മെമ്പർ ഷംസുദ്ധീൻ ബിൻ മുഹമ്മദ്‌, എക്സിക്യൂട്ടീവ് ഡയരക്ടർ ടി ജെ വിൽസൺ, നസീറ ആസാദ്, റഹിയ ബഷീർ, ഡീൻ ഡോ. ഗോപകുമാരൻ കർത്ത, വൈസ് ഡീൻ ഡോ. എ പി കാമത്, ഡോ. ലബീബ് ബഷീർ, ഡോ. അലിഷ കെന്നഡി, ഡോ ലിയ താര ടോം എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഇതോടെ ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കി പുറത്തുപോകുന്ന ബാച്ചുകളുടെ എണ്ണം ഇതോടെ 5 ആയി.