അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമാചരിച്ചു


മേപ്പാടി: ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഫാർമസി, നഴ്സിംഗ് വിദ്യാർത്ഥികളെയും അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ പ്ലക്കാർഡുകളുമായി ക്യാമ്പസിൽ മനുഷ്യ ചങ്ങല തീർത്തു. ഫാർമസി കോളേജ് പ്രിൻസിപ്പാൾ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ മനോജ് നാരായണൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോക്ടർ അനീഷ് ബഷീർ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. ലിഡ ആൻറണി, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ, ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ബോധവൽക്കര പരിപാടി മാനസികാരോഗ്യ വിഭാഗം മേധാവി ഡോ. ഷെഫീൻ ഹൈദര്‍, സിവിൽ എക്സൈസ് ഓഫീസർ വജീഷ് കുമാർ എന്നിവർ നേതൃത്വം നൽകി. ഫാംഡി വിദ്യാർഥികൾ തയ്യാറാക്കിയ ബോധവൽക്കരണ ലഘുലേഖ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. വൈസ് പ്രിൻസിപ്പാൾ ഡോ രാജേഷ് ആർ എസ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.