മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണവും ഒറിയന്റേഷൻ പ്രോഗ്രാമും.

.
മേപ്പാടി: ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2024 ബാച്ചിൽ അഡ്മിഷൻ നേടിയ 150 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ഓറിയന്റേഷനും വൈറ്റ് കോട്ട് വിതരണോദ്ഘാടനവും എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള പ്രതിജ്ഞാവാചകം മെഡിക്കൽ സൂപ്രണ്ട് ഡോ.മനോജ് നാരായണൻ ചൊല്ലിക്കൊടുത്തു.
2013 മുതൽ പ്രവർത്തനമാരംഭിച്ച ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ പതിനൊന്നാമത്തെ ബാച്ചാണ് ഇപ്പോൾ പ്രവേശനം പൂർത്തിയാക്കിയത്. തുടക്കം മുതൽ എല്ലാവർഷവും ശരാശരി 95%ത്തിന് മുകളിൽ വിജയം കൈവരിച്ചുവരുന്ന കോളേജ് പാഠ്യേതര മേഖലകളിലും മികവ് പുലർത്തുന്നു. പ്രവർത്തിപരിചയമുള്ള അധ്യാപകരും മികവുറ്റ ലാബുകളും അടിസ്ഥാന സൗകര്യങ്ങളും ആധുനിക സജ്ജീകരണങ്ങളും വിജയത്തിന് പിന്തുണയേകി.
കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന കാര്യപരിപാടിയിൽ ഡീൻ ഡോ.ഗോപകുമാരൻ കർത്ത അദ്ധ്യക്ഷത വഹിച്ചു. വൈസ് ഡീൻ ഡോ.എ പി.കാമത്, മെഡിക്കൽ സൂപ്രണ്ട് ഡോ.മനോജ് നാരായണൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. അരുൺ അരവിന്ദ്, ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ.ഷാനവാസ് പള്ളിയാൽ, അഡ്മിനിസ്ട്രേഷൻ വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജർ ഫ്രാങ്ക്ളിൻ ജെ, പി ടി എ പ്രസിഡന്റ് ജ്യോതി ജി എന്നിവർ സംസാരിച്ചു.