ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി ജേതാക്കൾ
മേപ്പാടി: കേരള ആരോഗ്യ സർവകലാശാല (KUHS) ഇന്റർസോൺ ഫുട്ബോൾ – 2025 ൽ ജേതാക്കളായി ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി വിദ്യാർത്ഥികൾ. കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് കേരളാ യൂണിവേഴ്സിറ്റി തിരുവനന്തപുരം ക്യാമ്പസ്സിൽ സംഘടിപ്പിച്ച ഫൈനൽ മത്സരത്തിൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിനെ രണ്ട് ഗോളുകൾക്കാണ് ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പരാജയപെടുത്തിയത്. ഇതോടെ തുടർച്ചയായി 3 തവണ ഫൈനലിൽ പ്രവേശിക്കുകയും രണ്ട് തവണ ജേതാക്കളാവുകയും എന്ന നേട്ടത്തിനും ഡോ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി അർഹരായി.