ഡോ.വന്ദന ദാസ് കൊലക്കേസില്‍  സിബിഐ അന്വേഷണമില്ല

ഡോ.വന്ദന ദാസ് കൊലക്കേസില്‍  സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം വേണമെന്ന പിതാവിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി. നിലവിലുള്ള പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും, വീഴ്ച പറ്റിയ പൊലീസുകാരെ സംരക്ഷിക്കാൻ ആണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കേസിൽ  സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് സർക്കാർ നിലപാടെടുത്തത്. അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് കേൾക്കാൻ തയ്യാറാണെന്നും സർക്കാർ അറിയിച്ചിരുന്നു.